
കോമാളിയുടെ പുതിയ പോസ്റ്റർ പുറത്ത്. ജയം രവി നായകനായ ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ‘കോമാളി’. മനുഷ്യ പരിണാമത്തിന്റെ കഥയാണ് കോമാളിയില്‍ പറയുന്നത്. പ്രദീപ് രംഗനാഥനാണ് ചിത്രം സംവിധാനം ചെയുന്നത്.
കാജല്‍ അഗര്‍വാളും സംയുക്ത ഹെഗ്ഡെയുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. ഗുഹാ മനുഷ്യന്, ബ്രിട്ടീഷ് അടിമ, രാജാവ് തുടങ്ങി ഒന്‍പത് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ജയം രവി ചിത്രത്തില്‍ എത്തുന്നത്. രവികുമാര്‍, യോഗി ബാബു, ആശിഷ് വിദ്യാര്‍ത്ഥി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.