കശ്മീർ വിഷയം:പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും

0
51

കശ്മീർ വിഷയത്തിൽ ഓഗസ്റ്റ് 7 ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും.ഹരിയാന,പഞ്ചാബ് ബംഗാൾ,അസം എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരുമായും കശ്മീർ വിഷയം പ്രധാനമന്ത്രി ചർച്ച ചെയ്യുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു . ആര്‍ട്ടിക്കിള്‍ 370 റദ്ധാക്കിയതും ,ജമ്മുകശ്മീര്‍ വിഭജനം എന്നീ ബില്ലുകള്‍ അവതരിപ്പിച്ചതിനു പുറകെ ലോക്‌സഭയില്‍ പിഡിപി അംഗങ്ങൾ ഭരണഘടന വലിച്ചു കീറുന്നതുൾപ്പെടെയുള്ള നാടകീയരംഗങ്ങൾ അരങ്ങേറിയിരുന്നു.

ജമ്മു കാശ്മീരില്‍ വന്‍ സൈനിക വിന്യാസം നടത്തുന്നത് സംസ്ഥാനത്തിന് പ്രത്യേക പദവിയും അവകാശങ്ങളും നല്‍കുന്ന ഭരണഘടനയിലെ 370, 35 എ വകുപ്പുകള്‍ റദ്ദാക്കുന്നതിന്റെ മുന്നൊരുക്കമാണെന്നാണ് നിലവിലെ അഭ്യൂഹങ്ങള്‍ ശരി വയ്ക്കുന്നതാണ് ഇന്നത്തെ അമിത്ഷായുടെ പ്രസ്താവന. ജമ്മു കാശ്മീരിന് പ്രത്യേക സ്വയംഭരണാധികാരങ്ങള്‍ നല്‍കുന്നതാണ് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370. സംസ്ഥാനത്തെ സ്ഥിരതാമസക്കാര്‍ക്ക് മാത്രം ഭൂമി വാങ്ങുന്നതിനടക്കം അവകാശങ്ങള്‍ നല്‍കുകയും പുറത്തുനിന്നുള്ളവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്യുന്ന വകുപ്പാണ് 35എ. ഇത് രണ്ട് പിന്‍വലിക്കണം എന്ന ആവശ്യം ബിജെപി ഏറെക്കാലമായി ഉയര്‍ത്തുന്നതാണ്.