
തിരുവനന്തപുരം: ജമ്മുകശ്മീരിനു പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കുകയും,സംസ്ഥാനത്തെ രണ്ടായി വിഭജിക്കുകയും ചെയ്യുന്ന കേന്ദ്ര തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ഡിവൈഎഫ്ഐ.
പ്രതിഷേധത്തിന്റെ ഭാഗമായി തിരുവനന്തപുരം രാജ്ഭവനിലേക്ക് പ്രവർത്തകർ മാർച്ച് നടത്തി. ഇതിനിടെ ബാരിക്കേഡ് ഭേദിച്ച് മുന്നോട്ട് പോകാൻ ശ്രമിച്ച പ്രവർത്തകർക്കുനേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. തീരുമാനത്തെ ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്നും കേന്ദ്ര സർക്കാരിന്റെ തീരുമാനം ഏകാധിപത്യമാണെന്നും ഡിവൈഎഫ്ഐ. ജനാധിപത്യത്തെ ഇല്ലാതാക്കാനുമുള്ള ശ്രമത്തിനെതിരെ തുടർദിവസങ്ങളിൾ ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും ഡിവൈഎഫ്ഐ പറഞ്ഞു.