കേ​ര​ള സ​മൂ​ഹ​ത്തി​ന് ത​ന്നെ അ​പ​മാ​ന​മായി ശ്രീ​റാം വെ​ങ്കി​ട്ട​രാ​മൻ :മന്ത്രി ഇ പി ജയരാജൻ

0
31

തി​രു​വ​ന​ന്ത​പു​രം: മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച് മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​കനായ കെ.​എം.​ബ​ഷീ​റി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേസുമായി ബന്ധപ്പെട്ട് ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നെ​തി​രെ അ​തി​രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി മ​ന്ത്രി ഇ.​പി.​ജ​യ​രാ​ജ​ൻ.

കേ​ര​ള സ​മൂ​ഹ​ത്തി​ന് ത​ന്നെ അ​പ​മാ​ന​മായിമാറുകയാണ് ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ൻ എന്നും ധാ​ര്‍​മി​ക​ത​യു​ണ്ടെ​ങ്കി​ൽ രാ​ജി​വ​ച്ച് പു​റ​ത്ത് പോകുകയാണുവേണ്ടതെന്നും മന്ത്രി പറഞ്ഞു. ഒ​രു കു​റ്റ​വാ​ളി​യെ​യും സം​ര​ക്ഷി​ക്കു​ന്ന ന​യം സ​ര്‍​ക്കാ​രി​നി​ല്ലെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് തെ​റ്റ് പ​റ്റി​യെ​ങ്കി​ൽ ക​ര്‍​ശ​ന ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും ജ​യ​രാ​ജ​ൻ പറഞ്ഞു

മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ വാദം ഇന്ന് കേൾക്കുമെന്ന് പറഞ്ഞിരുന്നു എന്നാൽ അത് കേള്‍ക്കുന്നത് നാളത്തേക്ക് മാറ്റി. കേസില്‍ രാഷ്ട്രീയ-മാധ്യമ സമ്മര്‍ദ്ദം ഉണ്ടെന്ന് ശ്രീറാമിന്‍റെ അഭിഭാഷകന്‍ പറ‌ഞ്ഞു.