ചാന്ദ്രയാന്‍-2 പകര്‍ത്തിയ ആദ്യചിത്രങ്ങള്‍ പുറത്തുവിട്ടു

0
84

ചന്ദ്രയാന്‍ 2 ന്റെ ക്യാമറ കണ്ണുകള്‍ പകര്‍ത്തിയ ഭൂമിയുടെ ചിത്രങ്ങള്‍ ഐഎസ് ആര്‍ഒ പുറത്തുവിട്ടു. പേടകത്തിന്റെ ക്ഷമതാ പരിശോധനയുടെ ഭാഗമായാണ് ശനിയാഴ്ച രാത്രി ക്യാമറ പ്രവര്‍ത്തിപ്പിച്ചത്. കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള നിര്‍ദേശശത്തിനനുസരിച്ച്ക്യാമറ കൃത്യമായി പ്രവര്‍ത്തിച്ചു

പേടകം ഭൂമിക്ക്‌ 5000 കിലോമീറ്ററിനടുത്തെത്തിയപ്പോഴാണ്‌ ആദ്യ ചിത്രമെടുത്തത്‌. പസഫിക്‌ സമുദ്രത്തിന്റെയും വടക്കേ അമേരിക്കയുടെയും ഭാഗങ്ങളാണ്‌ ചിത്രത്തിലുള്ളത്‌.  മെക്‌സിക്കന്‍ കടലിടുക്ക്‌, അറ്റ്‌ലാന്റിക്‌ സമുദ്രഭാഗങ്ങള്‍, മെക്‌സിക്കോ, ഗ്വാട്ടിമാല, ക്യൂബ, നിക്കരാഗ്വ തുടങ്ങിയ രാജ്യങ്ങള്‍ ചിത്രങ്ങളിലുണ്ട്‌. പസഫിക്‌ സമുദ്രത്തിലെ ന്യൂനമര്‍ദമേഖലകളും കൃത്യമായി പകര്‍ത്തി.

ലാന്‍ഡറിലെ എല്‍ഐ 4 ക്യാമറയുടെ പ്രവര്‍ത്തനക്ഷമത കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നുവെന്ന്‌ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ ശിവന്‍ പറഞ്ഞു.  ചൊവ്വാഴ്‌ച വീണ്ടും പേടകത്തിന്റെ ഭ്രമണപഥം ഉയര്‍ത്തും. 14ന്‌ പുലര്‍ച്ചെ ചന്ദ്രന്റെ ആകര്‍ഷണ വലയത്തിലേക്ക്‌ തൊടുത്തുവിടും. 20ന്‌ പേടകം ചാന്ദ്ര പഥത്തിലെത്തും.