ഇന്ത്യന്‍ ജനാധിപത്യത്തിലെ കറുത്തദിനം, വിനാശകരമായ പ്രത്യാഘാതമുണ്ടാക്കും: മെഹ്ബൂബ മുഫ്തി

0
111

ശ്രീ​ന​ഗ​ര്‍: ജ​മ്മു കശ്മീരിന്‌ പ്ര​ത്യേ​ക പ​ദ​വി ന​ല്‍​കു​ന്ന ആ​ര്‍​ട്ടി​ക്കി​ള്‍ 370 റ​ദ്ദാ​ക്കാ​നും, സം​സ്ഥാ​ന​ത്തെ വിഭജിക്കാനുമുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ എതിര്‍ത്ത് മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹ്ബൂബ മുഫ്തി.

ഇന്ത്യന്‍ ജനാധിപത്യത്തിലെ കറുത്തദിനമാണ് ഇതെന്നും 1947 ലെ വിഭജനത്തെ തള്ളിക്കളഞ്ഞ് ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കാനുള്ള കാശ്മീരിന്റെ തീരുമാനം തിരിച്ചടിച്ചെന്നും മെഹ്ബൂബ മുഫ്തി ട്വിറ്ററില്‍ പ്രതികരിച്ചു.

ഇത് വിനാശകരമായ പ്രത്യാഘാതമുണ്ടാക്കും. ഇന്ത്യന്‍ സര്‍ക്കാരിന്റെ ലക്ഷ്യം വ്യക്തമാണ്. ജനങ്ങളെ ഭയപ്പെടുത്തി ജമ്മു കശ്മീരിനെ കൈവശപ്പെടുത്താനുള്ള ശ്രമം. കശ്മീരിലെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള തീരുമാനം ഏകപക്ഷീയവും നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്നും മുഫ്തി പ്രതികരിച്ചു.