# ബോയ്‌കോട്ട് കോമാളി; കോമാളിക്കെതിരെ രജനി ആരാധകര്‍

0
102

ജയം രവി നായകനായ പുത്തന്‍ തമിഴ്ചിത്രം കോമാളിയുടെ ട്രെയ്‌ലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. എന്നാല്‍ ചിത്രത്തില്‍ രജനികാന്തിന്റെ രാഷ്ട്രീയ പ്രസംഗം അനാവശ്യമായി ഉപയോഗിച്ചെന്നാരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഒരുസംഘം രജനി ആരാധകര്‍. ബോയ്‌കോട്ട് കോമാളി എന്ന ഹാഷ് ടാഗുമായാണ് ഒരു സംഘം ആരാധകര്‍ ട്വിറ്ററിലെത്തിയിരിക്കുന്നത്.

തമാശ നിലവാരമില്ലാത്തതാണെന്നും രംഗം സിനിമയില്‍ നിന്ന് നീക്കണമെന്നുമൊക്കെ ട്വിറ്ററില്‍ നിന്നും ആവശ്യം ഉയരുകയാണ്. അതേസമയം ഇത് അണിയറക്കാരുടെ പണിയാണെന്നും ആരോപിക്കപ്പെടുന്നുണ്ട്. എന്തായാലും ഹാഷ്ടാഗ് സമൂഹമാധ്യമങ്ങളില്‍ വളരെ പെട്ടന്നാണ് വൈറലായത്.