
ഡല്‍ഹി; ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കി പ്രസിഡന്റ് വിജ്ഞാപനം ഇറക്കി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിലനിന്നിരുന്ന അനിശ്ചിത്ത്വങ്ങള്ക്കൊടുവിലാണ് തീരുമാനം . ഇതു കൂടാതെ ഭരണഘടനയുടെ 35 എ വകുപ്പും എടുത്തുകളയാനാണ് നീക്കം എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതു സംബന്ധിച്ച പ്രഖ്യാപനം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ നടത്തി.
ക്യാബിനറ്റ് യോഗത്തിന് ശേഷമാണ് അമിത് ഷാ പാര്‍ലമെന്റിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് രാവിലെ 9:30യ്ക്ക് അമിത് ഷാ കൂടിക്കാഴ്ച നടത്തിയിരുന്നു. അജിത് ഡോവലും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു.
ജമ്മു കാശ്മീരില്‍ വന്‍ സൈനിക വിന്യാസം നടത്തുന്നത് സംസ്ഥാനത്തിന് പ്രത്യേക പദവിയും അവകാശങ്ങളും നല്കുന്ന ഭരണഘടനയിലെ 370, 35 എ വകുപ്പുകള്‍ റദ്ദാക്കുന്നതിന്റെ മുന്നൊരുക്കമാണെന്നാണ് നിലവിലെ അഭ്യൂഹങ്ങള്‍ ശരി വയ്ക്കുന്നതാണ് ഇന്നത്തെ അമിത്ഷായുടെ പ്രസ്താവന. ജമ്മു കാശ്മീരിന് പ്രത്യേക സ്വയംഭരണാധികാരങ്ങള്‍ നല്‍കുന്നതാണ് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370. സംസ്ഥാനത്തെ സ്ഥിരതാമസക്കാര്‍ക്ക് മാത്രം ഭൂമി വാങ്ങുന്നതിനടക്കം അവകാശങ്ങള്‍ നല്‍കുകയും പുറത്തുനിന്നുള്ളവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്യുന്ന വകുപ്പാണ് 35എ. ഇത് രണ്ട് പിന്‍വലിക്കണം എന്ന ആവശ്യം ബിജെപി ഏറെക്കാലമായി ഉയര്‍ത്തുന്നതാണ്.
അതേസമയം നിരോധനാജ്ഞയെ തുടര്‍ന്ന് കശ്മീരില്‍ അനിശ്ചിതാവസ്ഥ തുടരുകയാണ്. ഞായറാഴ്ച അര്‍ധരാത്രിയാണ് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ ശ്രീനഗര്‍ ജില്ലയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചത്. ഞായാഴ്ച വൈകിട്ടോടെ തന്നെ ശ്രീനഗറില്‍ മൊബൈല്‍ ഇന്റര്‍നെറ്റും കേബിള്‍ ടിവി സര്‍വീസും വിഛേദിച്ചിരുന്നു. മുന്‍ മുഖ്യമന്ത്രിമാര്‍ അടക്കമുള്ള കശ്മീരിലെ പ്രധാന നേതാക്കള്‍ ഇപ്പോള്‍ വീട്ടുതടങ്കലിലാണ്.