യുഎസിൽ രണ്ട് വ്യത്യസ്‌ത വെടിവയ്പ്പുകളിലായി 30 പേർ കൊല്ലപ്പെട്ടു

0
71

വാഷിംഗ്‌ടൺ ഡിസി:യു എസിൽ 24 മണിക്കൂറിനിടെ രണ്ട് വ്യത്യസ്ത വെടിവയ്പ്പ് സംഭവങ്ങളിൽ 30 പേർ കൊല്ലപ്പെട്ടു.ടെക്‌സസിലെ ഏല്പാസോയിലെ വാൾമാർട്ട് സ്റ്റോറിൽ ഇരുപത്തൊന്നുകാരൻ പാട്രിക് നടത്തിയ വെടിവയ്പ്പിൽ 20പേർ കൊല്ലപ്പെടുകയും ഇരുപതിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്‌തു.നല്ല തിരക്കുള്ള സമയമാണ് ഇവിടെ അക്രമം നടന്നത്.സംഭവത്തിന് ശേഷം ഇയാൾ പോലീസിൽ കീഴടങ്ങി. ഹിസ്പാനിക് സ്വദേശികൾ കൂടുതലുള്ള പ്രദേശമാണ് ഏല്പാസോ ഇവിടെ നടന്നത് വംശീയ അക്രമമാണെന്ന് കരുതുന്നു.

അക്രമത്തിന് തൊട്ട് മുൻപ് പാട്രിക് ലാറ്റിനമേരിക്കൻ രാജ്യക്കാർക്കെതിരെയും കുടിയേറ്റക്കാർക്കെതിരെയും കുറിപ്പ് എഴുതി പോസ്റ്റ് ചെയ്തിരുന്നു.ഇയാളുടെ പല കുറിപ്പുകളിലും യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പ്രശംസിക്കുന്നുണ്ട്.
മണിക്കൂറുകൾക്കകം ഒഹായോയിലെ ഡെയ്റ്റണിലെ ഒറേഗോണിൽ അക്രമം നടന്നു.

ഇവിടെ വെടിവയ്പ്പ് നടത്തിയ ആളിന്റെ പേര് വിവരം പോലീസ് പുറത്തു വിട്ടിട്ടില്ല.തെരുവിൽ വെടിവയ്പ്പ് നടത്തിയ ഇയാളെ പോലീസ് വെടിവച്ചു കൊലപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ.പത്തോളം പേർ ഇവിടെ കൊല്ലപ്പെട്ടു.മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട് .രണ്ട് അക്രമങ്ങളെയും യു എസ് പ്രസിഡന്റ് അപലപിച്ചു.എഫ് ബി ഐ കേസുകളിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.