വനിതാ പോലീസിനെ കയ്യേറ്റം ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു ; അന്വേഷണം നടക്കും

0
81

കോട്ടയം : പിങ്ക് പോലീസ് ഉദ്യോഗസ്ഥയോട് മദ്യപിച്ച് അപമര്യാദയായി പെരുമാറുകയും കയ്യേറ്റം ചെയ്യുകയും ചെയ്ത യുവാവ് അറസ്റ്റില്‍. അറസ്റ്റിലായ യുവാവിനെ നിസാര വകുപ്പുകൾ ചുമത്തിയശേഷം ജാമ്യത്തിൽ വിട്ടു. പാലാ ബസ്സ്റ്റാന്റില്‍ ഡ്യൂട്ടിക്കെത്തിയ ഉദ്യോഗസ്ഥയ്ക്ക് നേരെയായിരുന്നു യുവാവിന്റെ അക്രമം.

പൊലീസ് ഉദ്യോഗസ്ഥയുടെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിക്കുകയും ഇതേ തുടര്‍ന്ന് യുവാവിന്റെ കൈയ്യില്‍ നിന്നും ഒരു പൊലീസ് ഉദ്യോഗസ്ഥ ഫോണ്‍ പിടിച്ച്‌ വാങ്ങുകയുമായിരുന്നു. എന്നാല്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ കൈയില്‍ നിന്നും യുവാവ് മൊബൈല്‍ തട്ടിപ്പറിക്കാന്‍ ശ്രമിച്ചു. ദേഹത്ത് തൊടരുതെന്ന് പറഞ്ഞെങ്കിലും ഇയാള്‍ വീണ്ടും ഇത് ആവര്‍ത്തിച്ചു. ആളുകള്‍ നോക്കിനില്‍ക്കെയാണ് സംഭവം നടന്നത്.

പൊതുസ്ഥലത്ത് മദ്യപിച്ച്‌ ബഹളം വെച്ച ഇയാളെ അറസ്റ്റ് ചെയുകയും പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു. വനിത പൊലീസ് ഉദ്യോഗസ്ഥയെ അപമാനിച്ചയാളെ നിസാര വകുപ്പ് ചുമത്തി ജാമ്യത്തില്‍ വിട്ടയച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.