ശ്രീറാം കടുത്ത മാനസിക സമ്മർദ്ദത്തിലെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ട്

0
42

തിരുവനന്തപുരം:മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ശ്രീറാം വെങ്കിട്ടരാമൻ ഐ എ എസിന് കടുത്ത മാനസിക സമ്മർദ്ദമെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ട്.റിപ്പോർട്ടിനെ തുടർന്ന് അദ്ദേഹത്തെ ട്രോമാ ഐ സി യുവിലേയ്ക്ക് മാറ്റി.ശ്രീറാമിന് ഉടൻ കൗൺസിലിംഗ് നൽകാനുള്ള സംവിധാനം ഏർപ്പെടുത്താൻ അഞ്ചംഗ മെഡിക്കൽ ബോർഡ് തീരുമാനിച്ചു.പുറമെ പരുക്കുകൾ ഒന്നുമില്ലെങ്കിലും ആന്തരികമായി മുറിവുകളുണ്ടോയെന്ന് പരിശോധിക്കും.

മൂന്ന് ദിവസം ശ്രീറാമിനെ നിരീക്ഷിക്കും.കോടതി റിമാൻഡ് ചെയ്‌ത പ്രതിക്ക് സുഖസൗകര്യങ്ങൾ കൂടുതൽ നൽകി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെതിരെ ശക്തമായ എതിർപ്പ് വന്നിരുന്നു.ഇതേ തുടർന്നാണ് ശ്രീറാമിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.


ശനിയാഴ്ച പുലർച്ചെയാണ് ശ്രീറാം സഞ്ചരിച്ചിരുന്ന വാഹനം വെള്ളയമ്പലത്ത് വച്ച് മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ ഇടിച്ചു കൊലപ്പെടുത്തിയത് .അപകടം നടന്ന് മണിക്കൂറുകൾ കഴിഞ്ഞാണ് ശ്രീറാം മദ്യപിച്ചിട്ടുണ്ടോ എന്നറിയാൻ രക്തസാമ്പിളുകൾ ശേഖരിച്ചത്.പോലീസിന്റെ പല നടപടികളും വൻ വിവാദത്തിനിടയാക്കിയിരുന്നു.