ശ്രീറാം മള്‍ട്ടി സ്‌പെഷ്യാലിറ്റി ഐസിയുവില്‍; പൊലീസ് സെല്ലില്‍ നിന്നും മാറ്റി

0
49

തിരുവനന്തപുരം:  മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ മദ്യപിച്ച് കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡിലുള്ള ശ്രീറാം വെങ്കിട്ടരാമനെ പൊലീസ് സെല്ലില്‍ നിന്ന് മാറ്റി മള്‍ട്ടി സ്‌പെഷ്യാലിറ്റി ഐസിയുവിലാക്കി. ശ്രീറാമിനെ ആദ്യം സര്‍ജിക്കല്‍ ഐസിയുവിലാക്കിയിരുന്നു.

അതേസമയം ശ്രീറാമിന്റെ ജാമ്യാപേക്ഷ തിരുവനന്തപുരം സിജെഎം കോടതി ഇന്നു പരിഗണിക്കും. കഴിഞ്ഞ ദിവസമാണ് അദ്ദേഹം ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. കുറ്റം നിഷേധിച്ച ശ്രീറാം നരഹത്യയ്ക്കുള്ള കേസ് നിലനില്‍ക്കില്ലെന്നാണ് ജാമ്യാപേക്ഷയില്‍ പറയുന്നത്. കേസില്‍ നിര്‍ണായകമായ രക്തപരിശോധനാഫലവും ഇന്ന് പുറത്തുവരും. 

സംഭവം നടന്ന് 9 മണിക്കൂറിനുശേഷമായിരുന്നു ശ്രീറാം വെങ്കിട്ടരാമന്‍റെ രക്തം പരിശോധനയ്ക്കച്ചത്. കെമിക്കല്‍ ലാബിലെ പരിശോധനാഫലം കഴിഞ്ഞദിവസം അനൗദ്യോഗികമായി പൊലീസിനെ അറിയിച്ചതായും വിവരമുണ്ട്. ഇതില്‍ മദ്യത്തിന്റെ അംശം കണ്ടെത്താനായില്ലെന്നാണ് സൂചന.