
ഹോങ്കോങ്ങില്‍ ചെനക്കെതിരായ പ്രക്ഷോഭം ആളിക്കത്തുന്നു. ജനാധിപത്യ അവകാശങ്ങള്‍ക്കായി പോരാടുന്ന സമരക്കാര്‍ക്കുനേരെ പൊലീസ് കണ്ണീര് വാതകം പ്രയോഗിച്ചു. തെരുവുകള്‍ പിടിച്ചെടുക്കാന്‍ സമരക്കാര്‍ നടത്തിയ ശ്രമമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പ്രകടനക്കാരും പൊലീസും ഏറ്റുമുട്ടുകയും ഒട്ടേറെ പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. കണ്ണീര് വാതക പ്രയോഗവും റബര്‍ ബുള്ളറ്റ് ഉപയോഗിച്ചുള്ള വെടിവയ്പുമുണ്ടായി.
വിവാദമായ കുറ്റവാളിക്കൈമാറ്റ ബില്ലിനെതിരെ ആരംഭിച്ച പ്രക്ഷോഭം ജനാധിപത്യ പ്രക്ഷോഭമായി അലയടിക്കുകയാണ്. ചൈനാ വിരുദ്ധ മുദ്രാവാക്യങ്ങളാണ് സമരക്കാര്‍ ഉയര്‍ത്തുന്നത്.ബ്രിട്ടന്റെ കോളനിയായിരുന്ന ഹോങ്കോങ്ങില്‍ ആ സമയത്തു നിലവിലുണ്ടായിരുന്ന രാഷ്ട്രീയ-സാമ്പത്തിക വ്യവസ്ഥകള്‍ 50 വര്‍ഷത്തേക്ക് (2047 വരെ) മാറ്റമില്ലാതെ തുടരുമെന്നായിരുന്നു ബ്രിട്ടനും ചൈനയും തമ്മിലുണ്ടായ കരാറിലെ വ്യവസ്ഥ. ജനാധിപത്യത്തിലും നിമയവാഴ്ചയിലും സ്വതന്ത്ര നീതിന്യായ സംവിധാനത്തിലും അധിഷ്ഠിതമായ ആ വ്യവസ്ഥ ചൈന ലംഘിക്കുന്നുവെന്നാണ് സമരക്കാരുടെ ആക്ഷേപം.
സമരം വിജയിപ്പിക്കാന്‍ പ്രക്ഷോഭകര്‍ ട്രാഫിക് ലൈറ്റില്‍ പെയിന്റ് അടിക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്. രാജ്യത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്. ആവശ്യമെങ്കില്‍ ചൈനീസ് പട്ടാളത്തെ അശ്രയിക്കാന്‍ ഭരണകൂടം മുതിര്‍ന്നേക്കും