ഓഹരി വിപണിയില്‍ നേട്ടം കണ്ടു തുടങ്ങി

0
188

മുംബൈ; ഏറെ നാളത്തെ നഷ്ടകണക്കുകള്‍ക്ക് ശേഷം ഓഹരിവിപണിയില്‍ നേട്ടം കണ്ടുതുടങ്ങി. സെന്‍സെസ് 214.96 പോയിന്റ് ഉയര്‍ന്ന് 36,914.80ലും നിഫ്റ്റി 68.65 പോയിന്റ് ഉയര്‍ന്ന് 10,931.25 ലും വ്യാപാരം പുരോഗമിക്കുന്നു.

യു.എസ്-ചൈന വ്യാപാര യുദ്ധം, രൂപയുടെ മൂല്യത്തിലുണ്ടായ തകര്‍ച്ച, കശ്മീര്‍ പ്രശ്നം തുടങ്ങിയ വിഷയങ്ങള്‍ തിങ്കളാഴ്ച്ച ഓഹരിവിപണിയെ സാരമായി ബാധിച്ചിരുന്നു. ഇന്നലെ ഓഹരി സൂചികയില്‍ സെന്‍സെസ് 418.38 പോയിന്റിലും നിഫ്റ്റി 134.75 പോയിന്റ് താഴ്ന്ന 10,862.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.