കശ്മീര്‍ വിഷയത്തില്‍ ആശങ്കയെന്ന് യുഎസും, ഐക്യരാഷ്ട്രസഭയും, ബില്‍ ഇന്ന് ലോക്‌സഭയില്‍

0
72

ഡല്‍ഹി; കശ്മീര്‍ വിഷയത്തില്‍ ആശങ്കയറിയിച്ച് അമേരിക്കയും ഐക്യരാഷ്ട്രസഭയും രംഗത്ത്. ജമ്മുകശ്മീരിനെ വിഭജിക്കുകയും സംസ്ഥാനത്തിന്റെ പ്രത്യേക പദവി എടുത്തുകളയുകയും ചെയ്ത നടപടിയെ ആശങ്കയോടെയാണ് കാണുന്നതെന്ന് യുഎന്‍ സെക്രട്ടറി അന്റോണിയോ ഗുട്ടറസ് പറഞ്ഞു.

സംസ്ഥാനത്ത് സംഘര്‍ഷസാധ്യതയാണ് നിലനില്‍ക്കുന്നത്. എല്ലാവരും സംയമനം പാലിക്കണമെന്നും നിയന്ത്രണരേഖയില്‍ കൂടുതല്‍ സൈന്യത്തെ വിന്ന്യസിച്ചത് ഐക്യരാഷ്ട്രസഭ നിരീക്ഷിക്കുന്നുണ്ടെന്നും യുഎന്‍ പ്രസ്താവനയില്‍ അറിയിച്ചു. ഇന്ത്യയുമായി ബന്ധപ്പെട്ട കാര്യങ്ങളേക്കാള്‍ പ്രദേശത്തെ സൈനിക നടപടിയാണ് ആശങ്കനല്‍കുന്നതെന്നും യുഎന്‍ കൂട്ടിച്ചേര്‍ത്തു.

കശ്മീരില്‍ നേതാക്കളെ അറസ്റ്റ്‌ചെയ്തത് ആശങ്കാജനകമാണെന്ന് അമേരിക്ക പ്രസ്താവിച്ചു. അമേരിക്കന്‍ വിദേശകാര്യ വക്താവ് മോര്‍ഗന്‍ ഒട്ടാഗസാണ് നിലപാടറിയിച്ചത്‌. കശ്മീരി ജനതയുടെ വ്യക്തിപരമായ അവകാശങ്ങളും ആശങ്കയും കണക്കിലെടുക്കണമെന്നും നിയന്ത്രണരേഖയില്‍ സമാധാനം നിലനിര്‍ത്തുന്നതിനുള്ള നടപടികള്‍ ഇന്ത്യയും പാകിസ്ഥാനും സ്വീകരിക്കണമെന്നും അമേരിക്കന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.