കേന്ദ്രത്തിലെ 89 സെക്രട്ടറിമാരിൽ ഒ ബി സി വിഭാഗത്തിൽ നിന്നും ഒരാൾ പോലുമില്ല; പട്ടികജാതി വിഭാഗത്തിൽ നിന്നും ഒരാളും പട്ടികവർഗ വിഭാഗത്തിൽ നിന്നും മൂന്നു പേരും മാത്രം

0
741

കേന്ദ്രത്തിലെ വകുപ്പ് സെക്രട്ടറിമാരായ 89 ഉന്നത ഉദ്യോഗസ്ഥരിൽ ഒബിസി വിഭാഗത്തിൽ നിന്നും ഒരാൾ പോലുമില്ലെന്ന് കേന്ദ്ര സർക്കാർ. മാത്രമല്ല പട്ടികജാതി വിഭാഗത്തിൽ നിന്നും ഒരാളും, പട്ടികവർഗ വിഭാഗത്തിൽ നിന്നും മൂന്നു പേരും മാത്രമാണ് വകുപ്പ് സെക്രട്ടറിമാരായി ഉള്ളതെന്നും പാർലമെൻറിൽ സമർപ്പിച്ച മറുപടി സൂചിപ്പിക്കുന്നു.

കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ് പാർലമെന്റിൽ അവതരിപ്പിച്ച കണക്കുകൾ പ്രകാരം അഡിഷണൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ഡയറക്റ്റർ എന്നീ തസ്തികയിൽ ഉദ്യോഗസ്ഥരുടെ ജാതിതിരിച്ചുള്ള കണക്കെടുത്താലും സമാനമായ അവസ്ഥയാണ് നിലനിൽക്കുന്നത്. 275 ജോയിന്റ് സെക്രട്ടറിമാറിൽ 13 പട്ടികജാതി വിഭാഗത്തിൽ നിന്നുള്ളവരും, 9 പേര് പട്ടികവർഗ വിഭാഗത്തിൽ നിന്നുള്ളവരും ഒബോസി വിഭാഗത്തിൽ 19 പെരുമാണുള്ളത്.

ഇത് അഡിഷണൽ സെക്രട്ടറിതലത്തിലെത്തിയാൽ ജാതി പ്രാതിനിധ്യം വീണ്ടും കുറവാണ്. 6 പേര് മാത്രമാണ് പട്ടികജാതി വിഭാഗത്തിൽ നിന്നുമുള്ളവർ. കൂടാതെ 5 പേര് പട്ടികവർഗ്ഗ വിഭാഗത്തിൽ നിന്നുള്ളവരും ഉണ്ട്. എന്നാൽ ഇവിടെയും ഒ ബി സി വിഭാഗത്തിൽ നിന്നും ഒരാൾ പോലുമില്ല. മണ്ഡൽ കമ്മിഷൻ ശുപാർശ അനുസരിച്ച് 15 % എസ് സി, 7.5 % എസ്.ടി. 27.5 % ഒ ബി സി പ്രാതിനിധ്യം നിര്ബന്ധമാക്കിയിക്കുന്ന സാഹചര്യത്തിലാണ് ഇത് എന്നതും ശ്രദ്ധേയമാണ്.

കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ് പറയുന്നത്, പിന്നാക്ക വിഭാഗങ്ങളിലുള്ളവർ സർവീസിൽ എത്തുമ്പോൾ തന്നെ പ്രായം കൂടുതൽ ആണെന്നും അതിനാൽ തന്നെ അവരുടെ ബാച്ചിനെ ഇത്തരം ഉയർന്ന സ്ഥങ്ങളിലേക്ക് പരിഗണിക്കുന്ന സമയത്ത് ഇവർ റിട്ടയർ ആയിട്ടുണ്ടാകും എന്നുമാണ്. എന്നാൽ മുൻ ബിജെപി എം പി കൂടിയായ ഉദിത് രാജ് പറയുന്നത് പിന്നാക്ക വിഭാഗങ്ങളിലുള്ളവരെ ഉയർന്ന പദവികളിൽ എത്താതിരിക്കാൻ സമ്മർദ്ദം ഉണ്ടാകാറുണ്ടെന്നാണ്. ഇദ്ദേഹം മുൻ ഇന്ത്യൻ റവന്യൂ സർവീസ് ഉദ്യോഗസ്ഥനാണ്. മാറ്റമല്ല ഇതിനെതിരെ പ്രതികരിച്ച തന്നെ ബിജെപി ഒറ്റപ്പെടിത്തിയെന്നും അദ്ദേഹം പരാതിപ്പെടുന്നു. ഇപ്പോൾ കോൺഗ്രസ് നേതാവാണ് ഉദിത് രാജ്.