
ന്യൂഡല്‍ഹി: ജമ്മു കശ്മീരിനെ പൂര്‍ണമായി ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തെ പിന്തുണച്ച് ജ്യോതിരാദിത്യ സിന്ധ്യ. രാജ്യത്തിന് അനിവാര്യമായ തീരുമാനമാണിതെന്ന് ജ്യോതിരാദിത്യ സിന്ധ്യ ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു.
കശ്മീര്‍ വിഷയത്തില്‍ ലോക്സഭയിലും രാജ്യസഭയിലും സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് വിമര്ശനമുയര്ത്തുന്നതിനിടയിലാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി തന്നെ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് രംഗത്തെത്തിയത്.
ഭരണഘടനയനുസരിച്ചുള്ള നടപടിക്രമങ്ങള്‍ പാലിച്ചിരുന്നെങ്കില്‍ ചോദ്യങ്ങളുയരില്ലായിരുന്നെന്നും എന്തുതന്നെ ആയാലും ഇത് രാജ്യത്തിന്റെ നല്ലതിന് വേണ്ടി തന്നെയാണെന്നും ജ്യോതിരാദിത്യ സിന്ധ്യ ട്വീറ്റ് ചെയ്തു.