
കഥാപാത്രങ്ങള്‍ക്കായി ശരീരപ്രകൃതിയില്‍ മാറ്റം വരുത്തുകയെന്നത് ഉപ്പോള്‍ മലയാള സിനിമയിലും സാധാരണയായി കാണുന്നകാര്യമാണ്. അത്തരത്തില്‍ ലുക്കൊന്നു മാറ്റിപ്പിടിച്ചിരിക്കുകയാണ് ജനപ്രിയനായകന് ജയറാം. പുത്തന്‍ ലുക്കിലെത്തിയ താരത്തെ ആരാധകരും സോഷ്യല്‍ മീഡിയയും ഏറ്റെടുക്കുകയും ചെയ്തു. എന്നാല്‍ ജയറാമിനെ ഹാപ്പിയാക്കിയത് സാക്ഷാല്‍ മമ്മൂട്ടിയുടെ പ്രതികരണമാണ്.
‘ഫേസ്ബുക്കിൽ ഇടുന്നതിന് മുമ്പ് ഈ ചിത്രം മമ്മൂക്കയ്ക്ക് അയച്ച് കൊടുത്തിരുന്നു. പെട്ടെന്ന് കുറേ സന്ദേശങ്ങൾ വന്നു. എന്താടാ ഇത് നീ തന്നെയാണോ?അതോ തല മാറ്റി ഒട്ടിച്ചതാണോ?നിന്റെ പരിശ്രമത്തിന്റെ ഫലമാണിത്എന്നും ഇങ്ങനെ ഇരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആ ഫീഡ്ബാക്കിന് ശേഷമാണ് ചിത്രം പ്രേക്ഷകർക്ക് പങ്കുവയ്ക്കാൻ തീരുമാനിച്ചത്’-ജയറാം പറഞ്ഞു.
തലമുടിയുടെ ഇരു ഭാഗങ്ങളും ട്രിം ചെയ്ത് ശരീര വണ്ണം കുറച്ചാണ് ജയറാമിന്റെ പുതിയ ലുക്ക് . അല്ലു അർജുനൊപ്പം അഭിനയിക്കുന്ന ചിത്രത്തിന് വേണ്ടിയാണ് ജയറാം പുതിയ ലുക്ക് പരീക്ഷിച്ചിരിക്കുന്നത്. ചിത്രത്തിൽ അല്ലു അർജുന്റെ അച്ഛന്റെ വേഷമാണ് ജയറാം ചെയ്യുന്നതെന്നാണ് റിപ്പോർട്ട്.