പിഎസ് സിയില്‍ ക്രമക്കേട് നടന്നിട്ടില്ലെന്ന് ചെയര്‍മാന്‍

0
36

തിരുവനന്തപുരം; പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ക്രമക്കേട് നടന്നെന്ന വാദം തള്ളി പിഎസ് സി ചെയര്‍മാന്‍ അഡ്വ. എം കെ സക്കീര്‍. പിഎസ് സിയുടെ വിശ്വാസ്യതയില്‍ കോട്ടം തട്ടിയിട്ടില്ല. വിവാദം ഉണ്ടെങ്കിലും ഇല്ലെങ്കിലും പിഎസ് സി നടപടിയെടുക്കും എന്ന് ചെയര്‍മാന്‍ അറിയിച്ചു.

വിജിലന്‍സിന് പിഎസ് സി ഒരു നിര്‍ദേശവും നല്‍കിയിട്ടില്ല. പരീക്ഷാഹാളില്‍ നടന്ന സംഭവങ്ങളില്‍ നേരത്തെയും പരാതി നല്‍കിയിട്ടുണ്ടെന്നും, ഇന്‍വിജിലേറ്റര്‍മാരുള്‍പ്പെടെ 22 പേരുടെ മൊഴിയെടുത്തിട്ടുള്ളതായും ചെയര്‍മാന്‍ അറിയിച്ചു

പ്രണവിനും ശിവരഞ്ജിത്തിനും പരീക്ഷയുടെ ഇടയ്ക്ക് സന്ദേശം ലഭിച്ചിരുന്നു. ഇരുവരെയും പിഎസ് സി അയോഗ്യരാക്കിയിട്ടുണ്ട്. എന്നാല്‍ പിഎസ് സിയുടെ നടപടികളില്‍ ക്രമക്കേട് നടന്നിട്ടില്ലെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.