ബലി പെരുന്നാൾ പ്രമാണിച്ചു ദുബായിൽ നിന്ന് 500 തടവുകാരെ വിട്ടയക്കും

0
86

ബലി പെരുന്നാൾ പ്രമാണിച്ചു ദുബായിൽ നിന്ന് 430 തടവുകാരെയും അജ്മാനിൽ നിന്ന് 70 പേരെയും വിട്ടയക്കും.ദുബായിലെ വിവിധ രാജ്യക്കാരായ തടവുകാരെ മോചിപ്പിക്കാൻ യുഎഇ വൈസ് പ്രസി‍ഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അൽ മക്തൂമാണ് ഉത്തരവിട്ടത്.

അജ്മാനിലെ ജയിലുകളിൽ നിന്ന് 70 പേരെ മോചിപ്പിക്കാൻ യുഎഇ സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഎമിയാണ് ഉത്തരവിറക്കിയത്.ശിക്ഷാ കാലാവധിയിൽ മികച്ച സ്വഭാവം കാണിച്ചവരെയും നിരാശ്രയരായ കുടുംബത്തിനടുത്തെത്തേണ്ടത് അത്യാവശ്യമായവരെയുമാണ് വിട്ടയക്കുക.നേരത്തെ യുഎഇ പ്രസി‍ഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ 669 തടവുകാരെ വിട്ടയക്കാൻ ഉത്തരവിട്ടിരുന്നു