മോഷണക്കേസിൽ പ്രതിയായ കൗൺസിലർ സ്ഥിരംസമിതി അംഗത്വം രാജിവച്ചു

0
87

ഒറ്റപ്പാലം : നഗരസഭ ഒാഫിസിലെ മോഷണ കേസില്‍ പ്രതിയായ വിദ്യാഭ്യാസ, കലാകായിക സ്ഥിരംസമിതി അധ്യക്ഷ ബി. സുജാത രാജിവെച്ചു. അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ മണിക്കൂറുകള്‍ ശേഷിക്കെ സ്ഥാനം ഒഴിയുന്നതായി കാണിച്ച്‌ രാജിക്കത്ത് നല്‍കുകയായിരുന്നു. നഗരസഭ സെക്രട്ടറി രാജി സ്വീകരിചു.

സ്ഥിരംസമിതി അധ്യക്ഷ പദവി രാജിവെച്ചെങ്കിലും സുജാത കൗണ്‍സിലറായി തുടരുമെന്നാണ് സൂചന. ജൂണ്‍ 20ന് പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷ ടി. ലതയുടെ ഔദ്യോഗിക മുറിയിലെ അലമാരയില്‍ സൂക്ഷിച്ച ബാഗില്‍നിന്ന് 38,000 രൂപ മോഷ്​ടിച്ച കേസിലാണ് സുജാതയെ പൊലീസ് പ്രതി ചേര്‍ത്തത്​.

ഇതേതുടര്‍ന്ന് സി.പി.എം പ്രാഥമികാംഗത്വത്തില്‍നിന്ന് പുറത്താക്കി. സുജാതയുടെ രാജി ആവശ്യപ്പെട്ടും അറസ്​റ്റ്​ ചെയ്യാത്തതില്‍ പ്രതിഷേധിച്ചും മറ്റു രാഷ്​ട്രീയ കക്ഷികള്‍ പ്രക്ഷോഭത്തിലാണ്​. ഇതുകാരണം അതീവ ഗൗരവമുള്ള അജണ്ടകള്‍ പോലും അംഗീകരിക്കാനാവാതെ നഗരസഭ ഭരണം ​പ്രതിസന്ധിയിലാണ്​.