ശ്രീറാം വെങ്കിട്ടരാമന് ജാമ്യം ലഭിച്ചത് പൊലീസിന്‍റെ ഭാഗത്തുനിന്നുള്ള വീഴ്ച: രമേശ് ചെന്നിത്തല

0
23

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം ലഭിച്ചത് പൊലീസിന്‍റെ ഭാഗത്തുനിന്നുള്ള വീഴ്ച മൂലമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.

സര്‍ക്കാര്‍ തലത്തിൽ നിന്നും കേസ് തേച്ചുമായ്ച്ച്‌ കളയാന്‍ ഇടപെട്ടുവെന്ന ആരോപണം ശരിവെയ്ക്കുന്നതരത്തിലായിരുന്നു ശ്രീറാമിന് ജാമ്യ ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.പൊലീസ് ഈ കേസില്‍ ആദ്യ ഘട്ടം തൊട്ട് ഒളിച്ച്‌ കളിക്കുകയായിരുന്നു. അതിന്റെ ഫലമായി എഫ് ഐ ആറില്‍ ഉള്‍പ്പെടെ തെളിവുകള്‍ ശേഖരിക്കുന്നതില്‍ പൊലീസ് വീഴ്ച വരുത്തി. ശ്രീറാം വെങ്കിട്ടരാമനില്‍ നിന്നും രക്തസാമ്പിൽ എടുക്കാന്‍ പൊലീസ് തയ്യാറായില്ല. ഈ വീഴ്ചകളെല്ലാം മനഃപൂര്‍വ്വം ആണെന്ന് ഇപ്പോള്‍ ബോധ്യമായെന്നും ഗുരുതരമായ വീഴ്ചകള്‍ പലതും മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ട് പോലും അത് തിരുത്താന്‍ ബന്ധപ്പെട്ട അധികൃതര്‍ തയ്യാറായില്ല. ആഭ്യന്തരവകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിയും മൂകസാക്ഷിയായി നിന്നതുമൊക്കെ പ്രതിക്ക് ജാമ്യം ലഭിച്ചത് എളുപ്പമാക്കിയെന്നു അദ്ദേഹം പറഞ്ഞു


ഈ കേസില്‍ എത്ര ഉന്നതരായാലും നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. കേസ് നടത്തിപ്പില്‍ അലംഭാവം കാണിക്കാതെ മുന്നോട്ട് പോകണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു