ശ്രീറാമിനെ പരിശോധിച്ചു മദ്യം മണക്കുന്നുണ്ട് എന്ന് രേഖപ്പെടുത്തിയ ഡോക്ടറെ സ്ഥലം മാറ്റാൻ നീക്കം; പിന്നിൽ മുന്‍ ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി എന്ന് ആരോപണം

0
390

മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനം ഇടിച്ചു കൊന്ന ഐ എ എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാന്‍ ഉന്നതര്‍ വഴിവിട്ട് ഇടപെട്ടതായി ഊമകത്ത്. ടൈംസ് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം ബ്യൂറോയില്‍ ലഭിച്ച ഊമക്കത്താണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

അടുത്തിടെ വിരമിച്ച മുന്‍ ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയാണ് വഫയ്ക്കും ശ്രീറാമിനും വേണ്ടി വഴിവിട്ട നീക്കങ്ങള്‍ നടത്തിയതെന്നാണ് കത്തില്‍ ആരോപിക്കുന്നത്. ഇദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം ആരോഗ്യവകുപ്പിലെ ഉന്നതരായ മൂന്ന് സ്തീ ഡോക്ടറമാരാണ് ഇത്തരത്തില്‍ ഇടപെട്ടതെന്നും കത്തിൽ പറയുന്നു. ശ്രീറാമിനെ രക്ഷിക്കാന്‍ അയാള്‍ക്കൊപ്പം ഉണ്ടായിരുന്നു വഫ ഫിറോസ് ഉന്നതതലങ്ങളില്‍ സ്വാധീനം ചെലുത്തിയതിന്റെ ഫലമായിട്ടാണ് ഇദ്ദേഹം ഇടപെട്ടത് എന്നാണു കത്തിൽ ആരോപിക്കുന്നത്.

ജനറല്‍ ആശുപത്രിയില്‍ ശ്രീറാമിനെ പരിശോധിച്ച ഡോക്ടര്‍ മദ്യം മണക്കുന്നുണ്ട് എന്ന് ഒപി ടിക്കറ്റില്‍ രേഖപ്പെടുത്തിയിരുന്നു. ഡോക്ടര്‍ക്കെതിരേ പ്രതികാര നടപടി എന്നോണം സ്ഥലംമാറ്റത്തിനു നീക്കം നടക്കുന്നതായും കത്തില്‍ ആരോപിക്കുന്നു. ആരാണ് കത്ത് എഴുതിയതെന്ന് വ്യക്തമല്ല. എന്നാല്‍ സമൂഹ്യ മാധ്യമങ്ങളില്‍ കത്ത് ഇതിനോടകം വൈറലായി കഴിഞ്ഞു.