അറിഞ്ഞു കൊണ്ട് തെറ്റ് ചെയ്തയാളാണ് ശ്രീറാം, പഴുതടച്ച അന്വേഷണം നടക്കും ; മുഖ്യമന്ത്രി

0
43

തിരുവനന്തപുരം : നിയമം അറിയാതെ ചെയ്യുന്ന പോലെയല്ല അറിഞ്ഞുകൊണ്ട് നിയമലംഘനം നടത്തുന്നത്. അതുകൊണ്ടു തന്നെ ധാർമ്മിക ഉത്തരവാദിത്തം കൂടുതലാണ്. രക്തത്തിലുള്ള മദ്യത്തിന്റെ അംശം ഇല്ലാതാക്കാനുള്ള മരുന്നുകൾ ഉണ്ടോ ഉണ്ടെങ്കിൽ അത് ഉപയോഗിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കും. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടക്കും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ശ്രീറാം തെറ്റ് ചെയ്തതിന് എല്ലാ ഉദ്യോഗസ്ഥരെയും അടച്ച് ആക്ഷേപിക്കേണ്ട കാര്യമില്ല. അദ്ദേഹം സൂചിപ്പിച്ചു. ഇക്കാര്യത്തിൽ എംവിശദമായ അന്വേഷണം നടക്കും അദ്ദേഹം ഉറപ്പു പറയുന്നു. ഇന്നാണ് ഹൈകോടതി ശ്രീറാമിന്റെ ജാമ്യം ശെരി വച്ചുകൊണ്ട് സർക്കാരിനെയും പോലീസിനെറ്റും രൂക്ഷ ഭാഷയിൽ വിമർശിച്ചത്. തെളിവ് ശേഖരണം ആരുടെ ഉത്തരവാദിത്തമാണ് എന്ന് കോടതി വാദത്തിനിടയിൽ ചോദിച്ചു.