ഇടുക്കിയിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ അവധി

0
30

ഇടുക്കി: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ പ്രൊഫഷ്ണൽ കോളജുകൾ, കേന്ദ്രീയ വിദ്യാലയം തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.

ജില്ലയിൽ തീവ്രമഴയുണ്ടാകുമെന്ന് മുന്നറിയിപ്പുള്ളതിനാൽ നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയും കാറ്റും ശക്തമായതിനാൽ ജാഗ്രതപാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.