ഇനി സുന്ദരികളായ കശ്മീരി പെണ്‍കുട്ടികളെ വിവാഹം ചെയ്യാന്‍ സാധിക്കുമല്ലോ ഇത് ആഘോഷമാക്കുകയാണ് വേണ്ടതെന്ന് ബിജെപി എംഎൽഎ

0
99

മുസഫര്‍നഗർ: കശ്മീരിന്റെ പ്രത്യേക പദവി നഷ്ടമാക്കികൊണ്ട് ആർട്ടിക്കിൾ 370 റദ്ദാക്കിയത്തിൽ സന്തോഷിക്കണമെന്ന് ബി.ജെ.പി എം.എല്‍.എ.കാരണമായി അദ്ദേഹം പറഞ്ഞത് ഇനി സുന്ദരികളായ കശ്മീരി പെണ്‍കുട്ടികളെ വിവാഹം ചെയ്യാന്‍ സാധിക്കുമല്ലോ ഇതിൽ ബി ജെ പി പ്രവർത്തകരെല്ലാം സന്തുഷ്ടരാണ് എന്നായിരുന്നു. മുസഫര്‍നഗറിലെ കത്വാലി മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എ ആയ വിക്രം സിങ് സൈനിയാണ് പാർട്ടി യോഗത്തിൽ വിവാദ പ്രസ്താവന ഉന്നയിച്ചത്.

മറ്റു സംസ്ഥാനങ്ങളിൽ ഉൾപ്പെടെ ഉള്ളവർക്ക് ഇനി കശ്‍മീരി പെൺകുട്ടികളെ വിവാഹം കഴിക്കാമെന്നും യുവാക്കള്‍ക്ക് ഇനി സന്തോഷിക്കാമെന്നും കശ്മീരി പെണ്‍കുട്ടിയെ വിവാഹം ചെയ്താലും ഇനി പ്രശ്‌നമാകില്ലെന്നും അവളുടെ പൗരത്വം നഷ്ടപ്പെടില്ല നേരത്തെ ഇന്ത്യയിലും കശ്മീരിലും രണ്ട് പൗരത്വങ്ങളായിരുന്ന അത്തരം പ്രശ്‌നങ്ങളൊന്നും ഇനിയുണ്ടാകില്ല എന്നും അദ്ദേഹം പറഞ്ഞു.

സുന്ദരിയായ ഒരു കശ്മീരി പെണ്‍കുട്ടിയെ കല്യാണം കഴിച്ച്‌ യുവാക്കൾ ആഘോഷിക്കുകയാണ് വേണ്ടതെന്നും ഹിന്ദുമായാലും മുസ്ലീങ്ങളായാലും രാജ്യം മുഴുവന്‍ ആഘോഷിക്കേണ്ട സാഹചര്യമാണെന്നും വിക്രം സിങ് പറഞ്ഞു.