ഇന്ത്യന്‍ ഹൈക്കമ്മീഷണറെ പാക്കിസ്ഥാന്‍ പുറത്താക്കി

0
93
Pakistan and India flag together realtions textile cloth fabric texture

ലാഹോര്‍: കശ്​മീര്‍ പ്രശ്​നത്തില്‍ ഇന്ത്യ-പാക്​ ബന്ധം കൂടുതല്‍ വഷളാകുന്നു. ഇന്ത്യയുമായുള്ള വ്യാപാര ബന്ധം നിര്‍ത്തിവെക്കുമെന്ന്​ പാകിസ്​താന്‍ അറിയിച്ചു. ദേശീയ സുരക്ഷാ സമിതിയില്‍ പാക്​ പ്രധാനമന്ത്രി ഇംറാന്‍ ഖാനാണ്​ ഇക്കാര്യം വ്യക്​തമാക്കിയത്​. ജമ്മു-കശ്​മീരിന്​ പ്രത്യേക പദവി നല്‍കിയ ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കിയ ഇന്ത്യന്‍ നടപടിയില്‍ പ്രതിഷേധിച്ചാണ്​ പാക്​ നീക്കം.

കശ്​മീര്‍ പ്രശ്​നം യു.എന്നില്‍ ഉന്നയിക്കാനും പാകിസ്​താന്‍ തീരുമാനിച്ചിട്ടുണ്ട്​. ഇന്ത്യയിലെ പാക്​ അംബാസിഡറെ തിരിച്ചു വിളിക്കും. പാകിസ്​താനിലെ ഇന്ത്യന്‍ അംബാസിഡറെ പുറത്താക്കുകയും ചെയ്യുമെന്ന്​ പാക്​ വിദേശകാര്യമന്ത്രി ഷാ മുഹമ്മദ്​ ഖുറേശി അറിയിച്ചു.

തിങ്കളാഴ്​ചയാണ്​ ജമ്മു-കശ്​മീരിന്​ പ്രത്യേക പദവി നല്‍കിയ ഭരണഘടനയുടെ 370ാം വകുപ്പ്​ കേന്ദ്രസര്‍ക്കാര്‍ എടുത്തു കളഞ്ഞത്​. ജമ്മു-കശ്​മീര്‍, ലഡാക്ക്​ എന്നീ രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി കശ്​മീരിനെ മാറ്റുന്ന ബില്ലും അവതരിപ്പിച്ചിരുന്നു.