തിരുവനന്തപുരം കാസർഗോഡ് അതിവേഗ കേരള റെയിൽ പദ്ധതിയ്ക്ക് മന്ത്രിസഭയുടെ പച്ചക്കൊടി

0
37

തിരുവനന്തപുരം: തിരുവനന്തപുരം കാസർഗോഡ് അതിവേഗ കേരള റെയിൽ പദ്ധതിയ്ക്ക് മന്ത്രിസഭയുടെ പച്ചക്കൊടി. സംസ്ഥാനത്തു വർധിച്ചുവരുന്ന അതിരൂക്ഷമായ ഗതാഗത പ്രശ്നത്തിന് പരിഹാരമെന്ന നിലയിൽ നാലു മണിക്കൂറിൽ തിരുവനന്തപുരത്ത് നിന്നും കാസറഗോഡ് എത്തുന്ന അതിവേഗ റെയിൽ ഇടനാഴി പദ്ധതിയ്ക് മന്ത്രിസഭാ യോഗം അനുമതി നൽകി.

വിശദമായ പഠനത്തിനും കഥ പഠനത്തിന് ശേഷവും ആരംഭിക്കുന്നമ പദ്ധതി2024 ആകുമ്പോഴേക്കും പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.കേരളം റെയിൽ ഡെവോലോപ്മെന്റ് കോര്പറേഷനാണ് നിർമാണ ചുമതല.ഭൂമി ഏറ്റെടുക്കുന്നതടക്കം 66079 കോടി രൂപയാണ് പദ്ധതി ചിലവ്
തിരുവനന്തപുരം കൊച്ചുവേളി മുതൽ കാസർഗോഡ് വരെ 532 കിലോമീറ്റർ റെയിൽ പാതയിൽ 200 കിലോമീറ്റര് വരെ സ്പീഡിലായിരിക്കും ട്രെയിൻ ഓടുന്നത്.

ആദ്യഘട്ടമായി 9 ബോഗികളാണുണ്ടാകുക പിന്നീടത് 12 ആയി ഉയർത്തും റെയിൽ ഇടനാഴി പദ്ധതിയുടെ നിർമ്മാണത്തിന്റെ ഭാഗമായി 50000 പേർക് തൊഴിൽ ലഭിക്കും പദ്ധതി പൂർത്തിയായാൽ 11000 പേർക് തൊഴിൽ ലഭിയ്ക്കും.