ഇ​ടു​ക്കി​യി​ലെ അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ൾ​ക്ക് സാ​ധു​ത ന​ൽ​കാ​ൻ സർക്കാർ തീ​രു​മാ​നം

0
23

ഇ​ടു​ക്കി​യി​ലെ അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ൾ​ക്ക് നിയമ സാ​ധു​ത ന​ൽ​കാ​ൻ സർക്കാർ തീ​രു​മാ​നം. 15 സെ​ന്‍റ് വ​രെ​യു​ള്ള പ​ട്ട​യ​ഭൂ​മി​യി​ലെ 1500 ച​തു​ര​ശ്ര അ​ടി​ക്ക് താ​ഴെ​യു​ള്ള കെ​ട്ടി​ട​ങ്ങ​ളാ​ണ് സാ​ധു​വാ​ക്കു​ക. 1966 ലെ ഭൂപതിവ് ചട്ടത്തിൽ ഭേദഗതി വരുത്താനാണ് തീരുമാനം. എന്നാൽ ഉടമകൾക്ക് സംസ്ഥാനത്ത് മറ്റെവിടേയും ഭൂമിയോ കെട്ടിടമോ ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ പട്ടയം നൽകുകയുള്ളൂ.

പതിനഞ്ച് സെന്‍റിന് മുകളിൽ ഭൂമിയോ ആയിരത്തി അഞ്ഞൂറ് സ്ക്വയര്‍ ഫീറ്റിന് മുകളിലുള്ള കെട്ടിടങ്ങളോ ഉണ്ടെങ്കിൽ അത് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നാണ് ധാരണ. അതേ സമയം അടുത്ത പത്ത് വര്‍ഷത്തേക്ക് ഉടമകൾക്ക് തന്നെ പാട്ടത്തിന് കൊടുക്കാൻ തീരുമാനം ഉണ്ടായേക്കുമെന്നും സൂചനയുണ്ട്. ചെ​റു​കി​ട വ്യാ​പാ​രി​ക​ള്‍​ക്കും ക​ര്‍​ഷ​ക​ര്‍​ക്കും ഏ​റെ ഉ​പ​കാ​ര​പ്ര​ദ​മാ​കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ന്‍റെ തീ​രു​മാ​നം.

2010ലെ ​ഹൈ​ക്കോ​ട​തി വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഈ ​ശി​പാ​ർ​ശ. അനധികൃത കയ്യേറ്റങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നടപടി ആണ് ഇതെന്ന ആക്ഷേപവും ഇതിനകം തന്നെ ശക്തമായിട്ടുണ്ട്.