പി എസ് സി യുടെ വിശ്വാസ്യത തകർക്കാൻ ആരും കൂട്ട് നിൽക്കരുത് ; പിണറായി വിജയൻ

0
108

തിരുവനന്തപുരം : ഒരു പരീക്ഷയിൽ ചിലർക്ക് പ്രത്യേക നേട്ടം ഉണ്ടായാൽ പി എസ് സി യുടെ വിശ്വാസ്യതയെ ബാധിക്കില്ല. ചിലർ തെറ്റ് ചെയ്തു അവരെ അയോഗ്യരാക്കി. പിടിക്കപ്പെട്ട എസ് എഫ് ഐ നേതാക്കൾക്ക് ഇനി രാജ്യത്തെ ഒരു റിക്രൂട്ടിംഗ് പരീക്ഷയും എഴുതാൻ കഴിയില്ല എന്ന നിലയിലാണ് നടപടികൾ.

പി എസ് സി ആഭ്യന്തര വിജിലൻസ് സംവിധാനം ആണ് ക്രമക്കേടുകൾ കണ്ടെത്തിയത്. ഇത് ബാഹ്യ സമ്മർദ്ദം കൊണ്ട് മാത്രമല്ല. വിശ്വാസ്യത നിലനിർത്താൻ ഭരണഘടനാ സ്ഥാപനത്തിനകത്തുള്ള സംവീധാനം ഉപയോഗിച്ചുള്ള അന്വേഷണം ആണ് നടക്കുന്നത്. കണ്ടെത്തുന്ന തെളിവുകൾ പോലീസിന് കൈമാറും, കുറ്റക്കാർക്കെതിരെ കർശന നടപടിയും ഉണ്ടാകും.

മന്ത്രിസഭായോഗത്തിനു ശേഷമുള്ള പത്രസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻറെ വിശദീകരണം.