ഫാഷന്‍ ഡിസൈനിംഗില്‍ സൗജന്യ പരിശീലനവും തൊഴിലും

0
83

തിരുവനന്തപുരം/ കണ്ണൂര്‍ : ദേശീയ നഗര ഉപജീവനദൗത്യം ‘നൈപുണ്യവികസനവും തൊഴിലും’ കുടുംബശ്രീ മുഖാന്തരം തിരുവനന്തപുരത്തും, കണ്ണൂരും പ്രവര്‍ത്തിക്കുന്ന അപ്പാരല്‍ ട്രെയിനിങ് ഡിസൈന്‍ സെന്ററുകളില്‍ (എ.ടി.ഡി.സി) ഈ മാസം ആരംഭിക്കുന്ന 4 മാസത്തെ ഫാഷന്‍ ഡിസൈനിംങ്‌ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകര്‍ 18 വയസിനും 35 വയസിനും ഇടയിലുള്ളവരും കുടുംബ വാര്‍ഷികവരുമാനം ഒരുലക്ഷംരൂപയില്‍കൂടാത്തവരും, കോഴ്‌സ് പൂര്‍ത്തീകരിച്ചു ജോലിക്കു പോകാന്‍ സന്നദ്ധരായിട്ടുള്ളവരും, നഗര മുനിസിപ്പാലിറ്റി പരിധിയിലെ സ്ഥിര താമസക്കാരും ആയിരിക്കണം.

പരിശീലനവും താമസ സൗകര്യവും സൗജന്യമായിരിക്കും. താല്‍പര്യമുള്ള അപേക്ഷകര്‍ അതാതു നഗരസഭാ, മുനിസിപ്പാലിറ്റിയിലുള്ള എന്‍.യു.എല്‍.എം. കുടുംബശ്രീ ഓഫീസുമുഖേന ബന്ധപ്പെടേണ്ടതാണ്. പരിശീലനത്തെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും പരിശീലനത്തിനായി അപേക്ഷ സമര്‍പ്പിക്കുന്നതിനുമായി അപ്പാരല്‍ ട്രെയിനിങ്‌ സെന്ററുകളുടെ താഴെ പറയുന്ന ഓഫീസുകളുമായി ബന്ധപ്പെടുക.

തിരുവനന്തപുരം : കിന്‍ഫ്ര ഇന്റര്‍നാഷണല്‍ അപ്പാരല്‍ പാര്‍ക്ക്, കഴക്കൂട്ടം തിരുവനന്തപുരം – 695586, ഫോണ്‍ : 0471 2706922, 9746271004, 9946184948

കണ്ണൂര്‍ : കിന്‍ഫ്ര ടെക്സ്റ്റയില്‍ സെന്റര്‍, നാടുകാണി, പള്ളിവയല്‍, തളിപ്പറമ്പ്, കണ്ണൂര്‍ -670142, ഫോണ്‍ : 0460 2226110, 9746394616.