യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ച ശേഷം കുത്തിക്കൊല്ലാൻ ശ്രമിച്ച മുൻഭർത്താവായ പ്രതി കീഴടങ്ങി

0
105

കോഴിക്കോട് : മുക്കത്ത് യുവതിയെ മുഖത്ത് ആസിഡ് ഒഴിച്ച് പൊള്ളിച്ച കേസിൽ പ്രതിയായ മുൻ ഭർത്താവ് കീഴടങ്ങി. മുക്കം കാരശ്ശേരി പഞ്ചായത്തിലെ ആനയാംകുന്നില്‍ ആണ് സംഭവം.

തെങ്ങിലക്കടവ് സ്വദേശി സുഭാഷ് ആണ് താമരശ്ശേരി കോടതിയില്‍ കീഴടങ്ങിയത്. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ആറിനായിരുന്നു ആനയാംകുന്ന് ആനയാത്ത് ക്ഷേത്രത്തിനു സമീപത്തെ കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന് പ്രതി യുവതിയെ ആക്രമിച്ചത്.

പ്രതി യുവതിയുടെ തലയില്‍ക്കൂടി ആസിഡ് ഒഴിക്കുകയും കത്തി കൊണ്ടു ഗുരുതരമായി പരുക്കേല്‍പിക്കുകയും ചെയ്തിരുന്നു. മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള യുവതി അപകടനില തരണം ചെയ്തിട്ടുണ്ട്.