സുഷമ സുരാജിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് ഉമ്മൻ‌ചാണ്ടി

0
76

തിരുവനന്തപുരം : അന്തരിച്ച മുതിര്‍ന്ന ബിജെപി നേതാവും മുന്‍ വി​ദേശകാര്യ മന്ത്രിയുമായ സുഷമ സ്വരാജ് മികച്ച ഭരണാധികാരിയും ജനപ്രതിനിധിയും പൊതുപ്രവര്‍ത്തകയായിരുന്നുവെന്ന് ഉമ്മന്‍ ചാണ്ടി. സുഷമ സ്വരാജ് കേരളത്തിന് വേണ്ടി ചെയ്തിട്ടുള്ള വലിയ കാര്യങ്ങള്‍ എക്കാലവും കേരളം സ്മരിക്കും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറാഖില്‍ കുടുങ്ങിയ നഴ്സുമാരെ കൊണ്ടുവരാന്‍ കേരളം സഹായമഭ്യര്‍ത്ഥിച്ചപ്പോള്‍ അവര്‍ കാണിച്ച ആത്മാര്‍ത്ഥയോടുകൂടിയ പ്രവര്‍ത്തനങ്ങള്‍ ഇന്നും ഓര്‍ക്കുന്നു. ഒരു ബുദ്ധിമുട്ടും കൂടാതെ നഴ്സുമാരെ തിരിച്ച്‌ ഇവിടെ കൊണ്ടുവരുന്നതിന് അവരെടുത്ത പ്രയത്നം താന്‍ നേരിട്ട് കണ്ടിട്ടുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഹൃദയാഘാതെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രിയാണ് സുഷമ സ്വരാജ് മരണപ്പെട്ടത്. 67 വയസായിരുന്നു. കുറച്ച്‌ നാളായി ആരോഗ്യ നില വഷളായിരുന്നു. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

2019-ലെ തെരഞ്ഞെടുപ്പില്‍ അനാരോഗ്യം കാരണം സുഷമ വിട്ടുനില്‍ക്കുകയായിരുന്നു. നാല് ബിജെപി സര്‍ക്കാരില്‍ മന്ത്രിയായിരുന്നു സുഷമ.1996,1998,1999 വാജ്പേയ്, 2014 നരേന്ദ്ര മോദി മന്ത്രിസഭകളിലായി വാര്‍ത്താ വിതരണ പ്രക്ഷേപണം, വാര്‍ത്താ വിനിമയം, ആരോഗ്യം കുടുംബക്ഷേമം, പാര്‍ലമെന്ററി കാര്യം, വിദേശകാര്യം, പ്രവാസികാര്യം വകുപ്പുകള്‍ കൈകാര്യം ചെയ്തു.