ഹൈദരാബാദ് തിരുവനന്തപുരം ശബരി എക്‌സ്പ്രസില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്തു

0
26

പാലക്കാട്: ഹൈദരാബാദ് തിരുവനന്തപുരം ശബരി എക്‌സ്പ്രസില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്തു. ട്രെയിനിലെ വനിതാ കമ്പാര്‍ട്ട്‌മെന്റില്‍ നിന്ന് 25 കിലോ കഞ്ചാവാണ് പിടികൂടിയത്. ട്രെയിനിനുള്ളില്‍ ഉപേക്ഷിക്കപ്പെട്ട ബാഗുകളില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഇരുനൂറ് കിലോയോളം കഞ്ചാവാണ് പാലക്കാട് നിന്നും ആര്‍പിഎഫും, എക്‌സൈസും പിടികൂടിയത്.

ശബരി എക്‌സ്പ്രസിലെ വനിതാ കമ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് ആര്‍ പി എഫ് കഞ്ചാവ് കണ്ടെത്തുന്നത്. ട്രെയിനില്‍ പരിശോധന നടത്തുന്നതിനിടെ രണ്ട് ബാഗുകള്‍ക്ക് ഉടമസ്ഥരില്ലെന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്ന് തുറന്ന് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്്. രണ്ട് ബാഗിലുമായി 25 കിലോ കഞ്ചാവുണ്ട്. ആന്ധ്രയില്‍ നിന്നും കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ചതായിരിക്കണം എന്നാണ് പ്രാഥമിക നിഗമനം. ആര്‍ പി എഫ് സംഘം പിടിച്ചെടുത്ത കഞ്ചാവ് എക്‌സൈസിന് കൈമാറി.