കനത്ത മഴ: കണ്ണൂര്‍ മേഖലകളില്‍ വ്യാപക ഉരുള്‍പ്പൊട്ടല്‍

0
57

കണ്ണൂര്‍: കനത്ത മഴ തുടരുന്നതിനിടെ കണ്ണൂര്‍ മേഖലകളില്‍ വ്യാപക ഉരുള്‍പ്പൊട്ടല്‍. കൊട്ടിയൂര്‍, നെല്ലിയോട്, അമ്ബായത്തോട്, നെടുനോക്കി, കണിച്ചാല്‍ ടൗണ്‍ എന്നിവിടങ്ങളിലെല്ലാം വെള്ളം കയറിയ നിലയിലാണ്. അടക്കാത്തോട് മേഖലയില്‍ ഉണ്ടായ ഉരുള്‍പ്പൊട്ടലില്‍ രണ്ട് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. കൊട്ടിയൂര്‍ ചപ്പമലയില്‍ ഉരുള്‍പ്പൊട്ടി. ഫയര്‍ ഫോഴ്‌സും പൊലിസും രക്ഷാ പ്രവര്‍ത്തനം നടത്തുന്നുണ്ട്.

കാ​ല​വ​ര്‍​ഷം ശ​ക്ത​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും ജി​ല്ലാ ക​ള​ക്ട​ര്‍ വ്യാ​ഴാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. പ്ര​ഫ​ഷ​ണ​ല്‍ കോ​ള​ജു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും (സി​ബി​എ​സ്‌ഇ, ഐ​സി​എ​സ് സി​ല​ബ​സ് സ്കൂ​ളു​ക​ള്‍ ഉ​ള്‍​പ്പെ​ടെ) വ്യാ​ഴാ​ഴ്ച അ​വ​ധി​യാ​യി​രി​ക്കും. അ​ങ്ക​ണ​വാ​ടി​ക​ള്‍​ക്കും മ​ദ്ര​സ​ക​ള്‍​ക്കും അ​വ​ധി ബാ​ധ​ക​മാ​ണ്. സ​ര്‍​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ള്‍​ക്ക് മാ​റ്റ​മു​ണ്ടാ​കി​ല്ല.

ഇ​ടു​ക്കി, വ​യ​നാ​ട്, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും ജി​ല്ലാ ക​ള​ക്ട​മാ​ര്‍ അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. മ​ല​പ്പു​റം ജി​ല്ല​യി​ല്‍ അ​ങ്ക​ണ​വാ​ടി​ക​ള്‍, മ​ദ്ര​സ​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള മ​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും അ​വ​ധി ബാ​ധ​ക​മാ​ണ്. മു​ന്‍​കൂ​ട്ടി നി​ശ്ച​യി​ച്ച പ്ര​കാ​ര​മു​ള​ള പ​രീ​ക്ഷ​ക​ള്‍​ക്ക് അ​വ​ധി ബാ​ധ​ക​മ​ല്ല.