കനത്ത മഴ : പൊന്മുടിയിൽ സന്ദർശക്ക് നിയന്ത്രണം

0
81

തിരുവനന്തപുരം; സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. മഴയെത്തുടര്‍ന്ന് പൊന്‍മുടിയില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയെ തുടര്‍ന്ന് പൊന്മുടിയില്‍ പല സ്ഥലങ്ങളിലും മണ്ണിടിയുകയും മരങ്ങള്‍ ഒടിഞ്ഞ് വീഴുകയും ചെയ്തിരുന്നു . അതിനാല്‍ പൊന്മുടി ഇക്കോ ടൂറിസം ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ അടച്ചിട്ടിരിക്കുന്നതായി അറിയിച്ചിട്ടുണ്ട്.