
ന്യൂഡല്‍ഹി: കശ്മീരില്‍ നടപ്പാക്കിയത് ചരിത്രപരമായ തീരുമാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അനുച്ഛേദം 370 കശ്മീരിന്റെ വികസനത്തിന് തടസമായിരുന്നു. വികസനം കശ്മീരില്‍ എത്തിയിരുന്നില്ല. സര്‍ദാര്‍ വല്ലഭ്ഭായി പട്ടേലിന്റെ സ്വപ്നമാണ് യാഥാര്‍ഥ്യമാക്കിയതെന്നും മോദി പറഞ്ഞു.
42,000 ജനങ്ങളാണ് കശ്മീരില്‍ കൊല്ലപ്പെട്ടത്. തീവ്രവാദവും കുടുംബവാഴ്ചയുമാണ് കശ്മീരിനെ നശിപ്പിച്ചത്. കശ്മീരിനും ലഡാക്കിനും പുതിയ പ്രഭാതമാണ് വരാനിരിക്കുന്നത്. ജനങ്ങളുടെ ജീവിതം ഇനി മെച്ചപ്പെടും. സ്വകാര്യ നിക്ഷേപം വരും. കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാകും.കേന്ദ്ര പദ്ധതികളുടെ പ്രയോജനം ഉറപ്പാക്കും -മോദി പറഞ്ഞു.