കശ്മീരില്‍ 370 റദ്ദാക്കിയതിന് പിന്നാലെ പാക്കിസ്ഥാനില്‍ ഇന്ത്യാ അനുകൂല പോസ്റ്ററുകള്‍

0
82

ഇസ്ലാമാബാദ്; ജമ്മുകശ്മീരിന് പ്രത്യേകപദവി പരാമര്‍ശിക്കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു പിന്നാലെ പാക്കിസ്ഥാനില്‍ ഇന്ത്യാ അനുകൂലപോസ്റ്ററുകള്‍. പാക് തലസ്ഥാനമായ ഇസ്ലാമാബാദിലാണ് ഇന്ത്യയെ അനുകൂലിച്ചുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. രാജ്യത്തെ പ്രത്യേക സുരക്ഷാ മേഖലയിലും പോസ്റ്ററുകള്‍ പതിച്ചിരുന്നു.

ബലൂചിസ്ഥാനെക്കുറിച്ച് മുന്നറിയിപ്പു നല്‍കുന്നതാണ് പോസ്റ്ററുകള്‍. ശിവസേനാ നേതാവ് സഞ്ജയ് റാവത്തിന്റെ സന്ദേശവും എഴുതിയിരുന്നു.ഇന്ന് കശ്മീരെങ്കില്‍ നാളെ ബലൂചിസ്ഥാന്‍ എന്നാണ് പോസ്റ്ററുകള്‍ പറയുന്നത്. അഖണ്ഡഭാരതത്തെ സൂചിപ്പിക്കുന്ന ഭൂപടവും ഉണ്ടായിരുന്നു.

രാജ്യത്തെ പ്രസ്‌ക്ലബിനു മുന്നിലും റോഡിലും പോസ്റ്ററുകള്‍ പതിച്ചിരുന്നു കാല്‍ നടയാത്രക്കാരാണ് പൊലീസിനെ വിവരമറിയിച്ചത്.ചരിത്രത്തില്‍ ആദ്യമായാണ് പാകിസ്ഥാനില്‍ ഇന്ത്യാ അനുകൂല പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുന്നത്. പാക് പൊലീസ് പോസ്റ്ററുകള്‍ നീക്കം ചെയ്തു. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്. സംഭവത്തില്‍ ജില്ലാ മജിസ്‌ട്രേറ്റ് റിപ്പോര്‍ട്ട് തേടി.