
കാശ്മീർ വിഷയം ഇന്ത്യ മുന്‍കൂട്ടി അറിയിച്ചിരുന്നില്ലെന്ന് യുഎസ് വിദേശകാര്യ ആക്ടിംഗ് അസിസ്റ്റന്റ് സെക്രട്ടറി ആലിസ് വെല്‍സ് പറഞ്ഞു. ട്വിറ്ററിലൂടെയാണ് അവര്‍ ഇക്കാര്യം അറിയിച്ചത്.
കാശ്മീർ വിഭജനം അമേരിക്കയെ ഇന്ത്യ നേരത്തെ അറിയിച്ചിരുന്നതായി വര്‍ത്തകള്‍ വന്നിരുന്നു. കാശ്മീരിലെ ഇന്ത്യന്‍ പദ്ധതികളെക്കുറിച്ച് വാഷിംഗ്ടണിന് അറിവ് നല്‍കിയിരുന്നതായാണ് മാധ്യമ റിപ്പോര്‍ട്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ അമേരിക്കന്‍ അറ്റോര്‍ണി ജോണ്‍ ബോള്‍ട്ടണുമായി കാഷ്മീര്‍ വിഭജനം സംബന്ധിച്ച ഇന്ത്യയുടെ പദ്ധതികള്‍ വിശദീകരിച്ചിരുന്നു എന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഓഗസ്റ്റ് ഒന്നിന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്തതായും റിപ്പോര്‍ട്ട് പറയുന്നു.