
കൊച്ചി: നെടുമ്ബാശ്ശേരി വിമാനത്താവളം രാത്രി പന്ത്രണ്ടുമണി വരെ അടച്ചിടും. മുന്‍കരുതലിന്റെ ഭാഗമായാണ് നടപടി. കൊച്ചിയിലേക്ക് എത്തുന്ന വിമാനങ്ങള്‍ വഴിതിരിച്ചുവിടുമെന്നും സിയാല്‍ അധികൃതര്‍ അറിയിച്ചു
ലാന്റിങ്ങുകളും ടെക്് ഓഫുകളും താത്കാലികമായി നിര്‍ത്തിവെച്ചു. ഇതുവരെ റണ്‍വെയിലേക്ക് വെള്ളം കയറിയിട്ടില്ല. വിമാനത്തിന് പുറക് വശത്തുള്ള ഭാഗങ്ങളിലെല്ലാം വെള്ളം കയറിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് താത്കാലികമായി അടച്ചിടാനുള്ള തീരുമാനം. ഇന്ന് രാത്രി മഴതുടരുന്ന സാഹചര്യം ഉണ്ടായാല്‍ നാളെയുള്‍പ്പെടെ സമാനമായ നടപടി തുടരും. കഴിഞ്ഞ വര്‍ഷവും കനത്ത മഴയെ തുടര്‍ന്ന് നിരവധി ദിവസങ്ങളില്‍ എയര്‍പോര്‍ട്ട് അടച്ചിട്ടിരുന്നു.