ജമ്മുകശ്മീർ സെക്രട്ടേറിയറ്റില്‍ ഇപ്പോഴും ത്രിവർണ്ണ പതാകക്കൊപ്പം സംസ്ഥാനത്തിന്റെ പതാകയും; നീക്കം ചെയ്യാൻ നടപടി സ്വീകരിക്കാതെ ഗവർണ്ണർ

0
81

ജമ്മുകശ്മീരിന് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്തിട്ടും. സംസ്ഥാനത്തിന്റെ പതാക നീക്കം ചെയ്തിട്ടില്ല. ശ്രീനഗറിലെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ത്രിവര്‍ണ പതാകയ്‌ക്കൊപ്പം ജമ്മു കശ്മീരിന്റെ പതാക ഇപ്പോഴും കാണുന്നുണ്ട്. വാര്‍ത്തകള്‍ പുറത്ത് വന്നതോടെ എത്രയും വേഗം പതാക നീക്കം ചെയ്യാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചു കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആഗസ്റ്റ് അഞ്ചിനാണ് കേന്ദ്ര സര്‍ക്കാര്‍ ജമ്മുകശ്മീരിന്റെ പ്രത്യേക അധികാരങ്ങള്‍ പരാമര്‍ശിക്കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ധാക്കിയത് . കശ്മീരിനെ രണ്ടു കേന്ദ്രഭരണപ്രദേശങ്ങളാക്കി തിരിക്കുകയും ചെയ്തു. കേന്ദ്ര നടപടിക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.