ട്രെയിനില്‍ നിന്നു വീണു പരുക്കേറ്റ യുവാവ് മരിച്ചു

0
30

കൊല്ലം: ട്രെയിനില്‍ നിന്നു വീണു പരുക്കേറ്റ യുവാവ് മരിച്ചു. കാസര്‍കോട് സ്വദേശി മുഹമ്മദ് ഇര്‍ഫാനെ(22) ഇന്നലെ രാത്രി 9.30ന് കൊല്ലം ഭരണിക്കാവ് റയില്‍വേ ട്രാക്കിലാണ് വീണു ഗുരുതരമായി പരുക്കേറ്റ നിലയില്‍ കണ്ടെത്തിയത്.

പൊലിസിന്റെ സഹായത്തോടെ നാട്ടുകാര്‍ ആദ്യം കൊല്ലം ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നു പുലര്‍ച്ചേയായിരുന്നു മരണം. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.   മരണവിവിരം അറിഞ്ഞ് ബന്ധുക്കള്‍ തിരുവനന്തപുരത്തേക്ക് തിരിച്ചതായി പൊലീസ് പറഞ്ഞു