നാഗാലാൻഡിന്റെ പ്രത്യേക പദവി റദ്ദാക്കാൻ അനുവദിക്കില്ല ; നാഗാലാ‌ൻഡ് ബിജെപി പ്രസിഡണ്ട്

0
113

കൊഹിമ : നാഗാലാന്റിന്റെ പ്രത്യേക പദവി എടുത്തു കളയാനുള്ള ശ്രമം ഉണ്ടായാൽ ചെറുക്കും നാഗാലാ‌ൻഡ് ബിജെപി അദ്ധ്യക്ഷൻ. നാഗാലാ‌ൻഡ് നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം ഉറപ്പു നൽകിയത്. നാഗാലാൻഡിന്റെ സംസ്കാരം സംരക്ഷിക്കും എന്നുമദ്ദേഹം പറഞ്ഞു. നാഗാലാ‌ൻഡ് ബിജെപി പ്രസിഡന്റ് തെംജെൻ ഇംന അലോംഗ് ലോങ്‌കുമർ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

കാശ്മീർ വിഷയത്തിൽ 370 35 എ റദ്ദാക്കിയ നടപടിയെ അനുകൂലിക്കുന്നു പക്ഷെ ഇതേ കാര്യം നാഗാലാൻഡിലെ കാര്യത്തിലും സ്വീകരിച്ചാൽ എതിർക്കും. ഇക്കാര്യത്തിലുള്ള ആശങ്കകൾ ഡൽഹിയിലുള്ള നേതാക്കളെ അറിയിക്കും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.

നാഗാലാൻഡിലെ തദ്ദേശീയരായ ആളുകളുടെ രജിസ്ട്രേഷനും, ഇന്നർ ലൈൻ പെര്മിറ്റുമായി ബന്ധപ്പെട്ട ചർച്ചയിൽ നിയമസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.