
ആലപ്പുഴ: 67-ാമത് നെഹ്റു ട്രോഫി വള്ളംകളി 10-ാം തിയതി രാവിലെ 11മണിക്ക് ആരംഭിക്കും. ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങളോടെയാണ് ജലോത്സവത്തിന് തുടക്കമാകുന്നത്.
ഇച്ചയ്ക്ക് രണ്ട് മണിക്കാണ് ഉദ്ഘാടനച്ചടങ്ങ്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന് തെന്‍ഡുല്‍ക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന് എന്നിവരാണ് ഇത്തവണ മുഖ്യാതിഥികള്‍. പൂര്‍ണമായും ഹരിതചട്ടം പാലിച്ചാിരിക്കും ഇത്തവണ വള്ളംകളി നടത്തുന്നതെന്ന് ആലപ്പുഴ സബ് കളക്ടറും നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി സെക്രട്ടറിയും അറിയിച്ചിരുന്നു. വളളംകളി നടക്കുന്ന പ്രദേശം പൂര്‍ണമായും ഗ്രീന്‍സോണ്‍ ആയിരിക്കും. പ്ലാസ്റ്റിക് കവറുകള്‍ ഉള്‍പ്പെടെയുളള നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ഗ്രീന്‍ സോണിലേക്ക് പ്രവേശിപ്പിക്കുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്