പാകിസ്താനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

0
88

ഡൽഹി:പാകിസ്താനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. കശ്മീര്‍ വിഷയത്തില്‍ ഇസ്‌ലാമാബാദില്‍ നടന്ന പ്രതിഷേധത്തിന്റെ അടിസ്ഥാനത്തിലാണ് പാക്കിസ്ഥാനെതിരെ രൂക്ഷ പരാമര്‍ശവുമായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് എത്തിയത്.

അയല്‍ക്കാരനെക്കുറിച്ചോര്‍ത്ത് ഞങ്ങള്‍ക്ക് വളരെയധികം ആശങ്കയുണ്ട്. നമുക്ക് നമ്മുടെ സുഹൃത്തുക്കളെ മാറ്റാന്‍ കഴിയുന്നത് പോലെ ഒരിക്കലും അയല്‍ക്കാരനെ മാറ്റാനും സാധിക്കില്ല അതുപോലെ ഒരു അയല്‍ക്കാരനെ തിരഞ്ഞെടുക്കാന്‍ നമുക്ക് സാധിക്കില്ല എന്നും പാക്കിസ്ഥാനെപ്പോലൊരു അയല്‍ക്കാരെ ആര്‍ക്കും ലഭിക്കരുതെന്നും അദ്ദേഹം പറഞ്ഞു.സുഹൃത്തുക്കളെ മാറ്റുന്നതുപോലെ അയല്‍ക്കാരെ മാറ്റാന്‍ കഴിഞ്ഞിരുന്നെങ്കിൽ നല്ലതായിരുന്നെന്നും അതിന് കഴിയാത്തതാണ് പ്രതിസന്ധിക്കു കാരണമെന്നും നമ്മെപ്പോലൊരു അയല്‍രാജ്യത്തെ ഒരു രാജ്യത്തിനും ലഭിക്കില്ല എന്നും രാജ്‌നാഥ് സിങ് വ്യക്തമാക്കി.
കശ്‍മീർ വിഷയത്തിൽ ഇന്ത്യയുമായി പാകിസ്ഥാൻ അഭിപ്രായ വ്യത്യാസത്തിൽ നിൽക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര പ്രതിരോധമന്ത്രിയുടെ രൂക്ഷവിമർശനം.