
തലശ്ശേരി : അഴീക്കലിലേക്ക് പൊളിച്ച് നീക്കാനായി കൊണ്ടു പോകുകയായിരുന്ന ചെറുകപ്പല്‍ റോപ്പു പൊട്ടി ധര്‍മ്മടം തുരുത്തിന് സമീപം കരയ്ക്കടുത്തു. കാലത്ത് 9 മണിയോടെയാണ് അലക്ഷ്യമായി നീങ്ങുന്ന കപ്പല്‍ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. മാലിദ്വീപില്‍ നിന്നും അഴീക്കലേക്ക് കൊണ്ടുപോകുകയായിരുന്നു ചെറുകപ്പല്‍ എന്ന് ധർമടം പോലീസ്അറിയിച്ചു.
കാലപ്പഴക്കത്താല്‍ പൊളിച്ചു നീക്കാനായി മറ്റൊരുകപ്പലില്
കെട്ടി വലിച്ചു കൊണ്ടുപോകവെയാണ് ഉള്‍ക്കടലില്‍ ഇരു കപ്പലുകളുംകടല്ക്ഷോഭത്തില്പ്പെട്ടത്. പൊളിക്കാന്‍ കൊണ്ടുപോവുന്ന കപ്പലില്ഉണ്ടായിരുന്ന മൂന്നുപേര്‍ ഒപ്പമുണ്ടായിരുന്ന കപ്പലില്‍ കയറി രക്ഷപ്പെട്ടതായാണ് വിവരം. തകരാറിലായ കപ്പല്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. ശക്തമായ കാറ്റിലും തിരയിലും പെട്ട് ധര്‍മ്മടം തുരുത്തിന് തീരത്ത് കപ്പില്‍ അടുക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് തീരദേശ പോലീസും ധര്‍മ്മടം പോലീസും സ്ഥലത്തെത്തിപരിശോധിച്ചു.