പ്ര​ധാ​ന​മ​ന്ത്രി വ്യാ​ഴാ​ഴ്ച രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും

0
96

ന്യൂ​ഡ​ല്‍​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വ്യാ​ഴാ​ഴ്ച രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. ജ​മ്മു കാശ്മീരി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി റ​ദ്ദാ​ക്കി സം​സ്ഥാ​ന​ത്തെ വി​ഭ​ജി​ച്ച സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​ങ്ങ​ള്‍ അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചേ​ക്കും. ക​ഴി​ഞ്ഞ മാ​ര്‍​ച്ച്‌ 27 ന് ​ആ​ണ് പ്ര​ധാ​ന​മ​ന്ത്രി അ​വ​സാ​ന​മാ​യി രാ​ജ്യ​ത്തെ അ​ഭി​സോ​ബോ​ധ​ന ചെ​യ്ത​ത്. ഉ​പ​ഗ്ര​ഹ​വേ​ധ മി​സൈ​ല്‍ പ​രീ​ക്ഷ​ണം വി​ജ​യം രാ​ജ്യ​ത്തെ അ​റി​യി​ക്കാ​നാ​യി​രു​ന്നു അ​ത്.

കാശ്മീർ വി​ഷ​യ​ത്തി​ല്‍ പാ​ര്‍​ല​മെ​ന്‍റി​ല്‍ പ്ര​ഖ്യാ​പ​നം ന​ട​ത്താ​നെ​ത്തി​യ ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​ടെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന ‘അ​തീ​വ ര​ഹ​സ്യം’ എ​ന്ന് എ​ഴു​തി​യി​രി​ക്കു​ന്ന പേ​പ്പ​റി​ലെ രേ​ഖ​യി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ഓ​ഗ​സ്റ്റ് ഏ​ഴി​ന് രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​മെ​ന്ന് കു​റി​ച്ചി​രു​ന്നെ​ങ്കി​ലും അ​തു​ണ്ടാ​യി​ല്ല. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് കാശ്മീരിന് പ്ര​ത്യേ​ക പ​ദ​വി ന​ല്‍​കു​ന്ന ആ​ര്‍​ട്ടി​ക്കി​ള്‍ 370 റ​ദ്ദാ​ക്കാ​നു​ള്ള ബി​ല്‍ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ രാ​ജ്യ​സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ച്ച​ത്. പി​ന്നാ​ലെ രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് ഉ​ത്ത​ര​വി​ല്‍ ഒ​പ്പു​വ​യ്ക്കു​ക​യും ചെ​യ്തു.