ബംഗ്ലാദേശില്‍ ഡെങ്കിപ്പനി പടരുന്നു; മരണം 85 ആയി

0
68

ധാക്ക; ഡെങ്കിപ്പനി പടര്‍ന്നു പിടിച്ച ബംഗ്ലാദേശില്‍ ഇതിനോടകം പനിബാധിച്ച് മരിച്ചവരുടെ എണ്ണം 85 ആയി. രാജ്യത്ത് ഇതുവരെ മുപ്പതിനായിരം പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

24 മണിക്കൂറിനിടെ 2,428 പേരാണ് ആശുപ്ത്രിയിലെത്തിയത്. 85 പേര്‍ മരിച്ചതായാണ് അനൗദ്യോഗിക കണക്കുകള്‍. മരിച്ചവരില്‍ ഭൂരിഭാഗവും രണ്ടാം തവണ പനിബാധിച്ചവരാണ്.

അതിഗുരുതര വിഭാഗമായ ഡെന്‍ 3, ഡെന്‍ 4 എന്നിവയാണ് ഇത്തവണ രോഗികളില്‍ കണ്ടെത്തിയത്. രോഗികളുടെ അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെ നേരിട്ട് ബാധിക്കുന്ന വൈറസുകളാണ് ഇവ. വൈറസ് പരത്തുന്ന ഈഡിസ് കൊതുകുകളെ നിയന്ത്രിക്കാനാകാത്തതാണ് അധികൃതര്‍ നേരിടുന്ന പ്രധാനവെല്ലുവിളി.