ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട തര്‍ക്കസ്ഥലം രാമജന്മഭൂമിയെന്നതിന് തെളിവുണ്ടോയെന്ന് സുപ്രീംകോടതി

0
89

ന്യൂഡല്‍ഹി: അയോധ്യയില്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട തര്‍ക്കസ്ഥലം ശ്രീരാമന്റെ ജന്മഭൂമിയാണെന്നതിന് രേഖാപരമായ എന്തെങ്കിലും തെളിവുണ്ടോയെന്ന് സുപ്രീംകോടതി.  ഉടമസ്ഥത തെളിയിക്കുന്ന റവന്യൂ രേഖകള്‍, മറ്റെന്തെങ്കിലും രേഖകള്‍, വാക്കാലുള്ള തെളിവ് എന്നിവയെന്തെങ്കിലുമുണ്ടോയെന്ന് ബെഞ്ച് ആരാഞ്ഞു. രാമജന്മഭൂമി എന്നതുതന്നെ പ്രതിഷ്ഠയുടെ വ്യക്തിത്വമായും ഹിന്ദുക്കളുടെ ആരാധനവസ്തുവായും മാറിക്കഴിഞ്ഞെന്ന്  രാം ലല്ലയ്ക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കെ. പരാശരന്‍  പരാശരന്‍ പറഞ്ഞു. 

ദൈവത്തിന്റെ ജന്മസ്ഥലം സംബന്ധിച്ച വിഷയം ഏതെങ്കിലും കോടതിയില്‍ ഇതിനുമുന്‍പ് എത്തിയിട്ടുണ്ടോയെന്ന് പരാശരനോട് ബെഞ്ച് ആരാഞ്ഞു. ബെത്‌ലഹേമില്‍ യേശുക്രിസ്തു ജനിച്ചത് കോടതിയില്‍ ചോദ്യംചെയ്യപ്പെട്ടിട്ടുണ്ടോയെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. അക്കാര്യം താന്‍ അന്വേഷിച്ച്‌ മറുപടി പറയാമെന്ന് പരാശരന്‍ വ്യക്തമാക്കി. പരാശരന്റെ വാദം വ്യാഴാഴ്ചയും തുടരും.

ബുധനാഴ്ച രാവിലെ വാദമാരംഭിച്ചത് നിര്‍മോഹി അഖാഢയ്ക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ സുശീല്‍ ജെയിനാണ്. തര്‍ക്കഭൂമി തങ്ങളുടേതെന്ന് തെളിയിക്കാന്‍ എന്തെങ്കിലും റവന്യൂരേഖകളുണ്ടോയെന്ന ചോദ്യം അവരോടും കോടതി ഉന്നയിച്ചിരുന്നു.