റിലീസിനു മുന്‍പ് ‘നേര്‍കൊണ്ട പാര്‍വെ’യുടെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍

0
241

അജിത് നായകനാകുന്ന പുതിയ ചിത്രം നേര്‍കൊണ്ട പാര്‍വൈയുടെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍ ഇന്ന് റിലീസ് ചെയ്യാനിരിക്കെയാണ് ചിത്രം ചോര്‍ന്നത്. തമിഴ് റോക്കേഴ്‌സാണ് വ്യാജപതിപ്പ് പ്രചരിപ്പിക്കുന്നത്.

ചിത്രത്തിന്റെ പ്രിവ്യൂ ഷോ കഴിഞ്ഞ ദിവസം സിങ്കപൂരിലും, ചെന്നൈയില്‍ പ്രസ് സ്‌ക്രീനിംഗും നടന്നിരുന്നു. ഇതില്‍ ഏതെങ്കിലും ഒരിടത്ത് നിന്നായിരിക്കും രംഗങ്ങള്‍ ലീക്ക് ചെയ്യപ്പെട്ടിട്ടുണ്ടാവുക എന്നാണ് വിവരങ്ങള്‍.

ബോളിവുഡില്‍ വിജയം സൃഷ്ടിച്ച ‘പിങ്കി’ന്റെ റീമേക്കാണ് നേര്‍കെണ്ട പാര്‍വൈ. ‘പിങ്കി’ല്‍ അമിതാഭ് ബച്ചന്‍ അവതരിപ്പിച്ച കഥാപാത്രത്തെയാണ് തമിഴില്‍ അജിത്ത്കുമാര്‍ അവതരിപ്പിക്കുന്നത്.